Skip to content

വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂറ്റ് യൂണിറ്റ്

വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂറ്റ് യൂണിറ്റ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വനിതാ വിംഗ് രൂപീകരണ യോഗവും,
അനുമോദന സദസും സംഘടിപ്പിച്ചു

തൃശൂർ ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ഏറ്റവും നല്ല സംഘാടകനുള്ള അവാർഡും, സംസ്ഥാന തല കലാ സാംസ്ക്കാരിക വേദിയുടെ കൺവീനറI യും തെരഞ്ഞെടുക്കപ്പെട്ട
ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ് കുമാറിനെയും, ജില്ലാ സെക്രട്ടറിയായും, നിയോജക മണ്ഡലം ചെയർമാനായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കെ.ഐ. നജാഹിനേയുമാണ് ആദരിച്ചത്.

പുല്ലൂറ്റ് നാരായണമംഗലം വ്യാപാരി ഓഫീസിൽ നടന്ന വനിതാ വിംഗ് രൂപീകരണ യോഗം ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡൻ്റ് പി.എസ്.സുരേഷ് ബാബു അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി കെ.വി.ഗിൽസൺ സ്വാഗതം പറഞ്ഞു. രക്ഷാധികാരി പി.എൻ.മോഹനൻ ആമുഖപ്രസംഗം നടത്തി. വനിതാ വിംഗ് പ്രസി.സിജി അഗസറ്റൻ, വനിതാ വിംഗ് സെക്രട്ടറി നിഷ സനോയ് എന്നിവർ സംസാരിച്ചു.

വനിതാ വിംഗ് ഭാരവാഹികളായി പ്രസിഡൻറായി സിജി അഗസ്റ്റൻ, സെക്രട്ടറിയായി നിഷ സനോയ്, ട്രഷററായി രസിത ബിനോയ് എന്നിവരെ തെരഞ്ഞെടുത്തു

Spread the News