Skip to content

ശ്രീനാരായണപുരം മർച്ചൻ്റ് അസോസിയേഷൻ

ശ്രീനാരായണപുരം മർച്ചൻ്റ് അസോസിയേഷൻ

വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീ നാരായണപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭദ്രം പദ്ധതി ധനസഹായ വിതരണവും, ശ്രീ നാരായണപുരം പഞ്ചായത്ത് ഭരണസമിതിക്ക് അനുമോദനവും നൽകി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എസ് എൻ പുരം യൂണിറ്റിൽ ഭദ്രം പ്ലസ് പദ്ധതിയിൽ അംഗമായിരിക്കെ അന്തരിച്ച പനങ്ങാട്ട് ബാബുരാജിന്റെ കുടുംബ സുരക്ഷ ഫണ്ട് അദ്ദേഹത്തിൻറെ കുടുംബത്തിന് എസ് എൻ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനനും എസ് എൻ പുരം മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളും ച്ചേർന്ന് എസ് എൻ പുരം വ്യാപാരഭവനിൽ വെച്ച് കൈമാറി.

യോഗത്തിൽ ജൈവ വൈവിധ്യ പരിപാലന സമിതി പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ച ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും ഭരണസമിതി അംഗങ്ങളെയും ബിഎംസി അംഗങ്ങളെയും എസ് എൻ പുരം മർച്ചന്റ് അസോസിയേഷൻ മെമെന്റോ നൽകി ആദരിച്ചു.

യോഗത്തിന് യൂണിറ്റ് പ്രസിഡണ്ട് എം ആർ സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ജി ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. ടി.കെ സദാനന്ദൻ, സജിലത വിദ്യാസാഗർ ,പി .കെ സുനിൽ, കെ .പി. സുരേഷ് എന്നിവർ സംസാരിച്ചു.

Spread the News